കരുണ
1. കരുണ – കുമാരനാശാൻ(1923)
കരുണ കുമാരനാശാന്റെ ഹൃദയസ്പർശിയായ കൃതികളിൽ ഒന്നാണ്. ബൗദ്ധ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കവിതയിൽ ഉപഗുപ്തൻ,വസവദത്ത എന്നീ കഥാപാത്രങ്ങളിലൂടെ കരുണയും അനുകമ്പയും മനുഷ്യജീവിതത്തിന്റെ പരമമൂല്യങ്ങളാണെന്ന ആശയം അവതരിപ്പിക്കുന്നു.
വസവദത്തയുടെ അഹങ്കാരവും അതിന്റെ പരിണതിയും മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വം വ്യക്തമാക്കുന്നു. സൗന്ദര്യവും യുവത്വവും നശ്വരമാണെന്നും കരുണയാണ് നിത്യമായ മൂല്യമെന്നും കവിത സൂചിപ്പിക്കുന്നു. സാമൂഹികതയും ആത്മീയതയും ഒരുമിച്ചുചേരുന്ന ഈ കൃതി ആശാന്റെ മാനവിക ദർശനത്തിന്റെ മികച്ച ഉദാഹരണമാണ്.
.jpg)
Comments
Post a Comment